പുത്തൂർ പഞ്ചായത്തിലെ ഒരു മകൻ്റെ പഠനാവശ്യത്തിനായി, നമ്മൾ തൃശ്ശൂർ ജില്ലയിൽ….

രക്ഷണം തൃശ്ശൂർ ജില്ല,
പുത്തൂർ പഞ്ചായത്തിലെ ഒരു മകൻ്റെ പഠനാവശ്യത്തിനായി, നമ്മൾ തൃശ്ശൂർ ജില്ലയിൽ നടത്തിയ ധനസമാഹരണത്തിന്റെ അവസാന ഘട്ടത്തിൽ, രക്ഷണത്തിൻ്റെ പ്രവർത്തികളിൽ സഹകരിച്ചു കൊണ്ട് മുഴുവൻ ഫീസും 118300/- രൂപ സ്പോൺസർ ചെയ്ത്, ഒരു കുടുംബം, ഇന്നലെ ആ കുട്ടി പഠിക്കുന്ന വിദ്യാലയത്തിൽ അടച്ചു.
ആ മകൻ്റെ തുടർ പoനത്തിന് വഴിയൊരുക്കാൻ രക്ഷണം ഒരു വഴികാട്ടിയായി.
ആ കുടുംബത്തിൻ്റെ നിലനിൽപ്പ് ഈ മകനിലുടെ എന്ന വിശ്വാസത്തോടെ രക്ഷണം എറ്റെടുത്ത ദൗത്യം പൂർത്തീകരിക്കുകയും, സമാഹരിച്ച സംഖ്യ, രക്ഷണം തൃശ്ശൂർ ജില്ലയിലെ മൂന്നിലധികം കാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാൻ തീരുമാനിയ്ക്കുകയും ചെയ്തു. സഹകരിച്ച രക്ഷണം കുടുംബത്തിലെ എല്ലാ സഹോദരങ്ങൾക്കും നന്ദി അറിയിയ്ക്കുന്നു🙏
സ്പോൺസർഷിപ്പിലൂടെ ഫീസ് അടച്ച രക്ഷണം കുടുംബാംഗം വന്ദന ജിയ്ക്ക് പ്രത്യേകം നന്ദി അറിയിയ്ക്കുന്നു 🙏
ഈ കാരുണ്യ പ്രവർത്തിയ്ക്ക് തുടക്കത്തിൽ തന്നെ 15,000/- രുപ തന്നു പ്രവർത്തനത്തിന് ആത്മബലം നൽകിയ നിവേദ് സംഘമിത്രക്കും, നമ്മുടെ ഒരോ കാരുണ്യ പ്രവർത്തനങ്ങൾക്കും തോളോട് തോൾ ചേർന്ന് ഏതാവശ്യം വന്നാലും സഹായിക്കാറുള്ള അദ്ദേഹത്തിൻ്റെ നൈജീരിയൻ സൗഹൃദങ്ങളിൽ നിന്നും ഇരുപത്തയ്യായിരുത്തോളം രൂപ സമാഹരിച്ചു തന്ന രക്ഷണം എക്സിക്യൂട്ടീവ് നന്ദകുമാർ ജിയ്ക്കും, തുടർന്ന് ഒരു രൂപ മുതൽ മുകളിലേക്ക് അവരവരുടെ കഴിവിനനുസരിച്ച് തന്നു സഹായിച്ച രക്ഷണത്തെ നെഞ്ചിലേറ്റിയ എല്ലാവർക്കും രക്ഷണം തൃശൂർ ജില്ല അഡ്മിൻ പാനലിന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. 🙏🙏🙏

Providing essential food supplies and nutritional support to underserved and needy communities, ensuring no one goes hungry.