രക്ഷണം കോഴിക്കോട് ജില്ല,മുക്കം മുൻസിപ്പാലിറ്റിയിൽ,…

രക്ഷണം കോഴിക്കോട് ജില്ല,മുക്കം മുൻസിപ്പാലിറ്റിയിൽ,നിർധന കുടുംബത്തിലുള്ള സഹോദരനും ഭാര്യയും വർഷങ്ങളായി അസുഖബാധിതരായിഒരു ജോലിക്കും പോവാൻ സാധിക്കാത്തതിനാൽ, രക്ഷണം കുടുംബത്തോട് ചികിത്സസഹായം ചെയ്തുതരുമോയെന്ന് ചോദിച്ചിരുന്നു.ആ കുടുംബത്തെ സഹായിക്കാൻ മുക്കം മുൻസിപ്പാലിറ്റിയിലെ സജ്ജനങ്ങളിൽ നിന്ന് സമാഹരിച്ച 5000/-രൂപ രക്ഷണം മുക്കം മുനിസിപ്പാലിറ്റി അഡ്മിൻ ബാബുരാജ്, രക്ഷണം കുടുംബംഗമായ രാജൻ എന്നിവർ ചേർന്ന് കൈമാറി.ഈ ഉദ്യമത്തിൽ സഹകരിച്ച രക്ഷണം മുക്കം കുടുംബത്തിലെ എല്ലാവർക്കും ഒരായിരം നന്ദി 🙏🙏
രക്ഷണം പാലക്കാട് ജില്ല,അട്ടപ്പാടി പഞ്ചായത്തിലെ,….

രക്ഷണം പാലക്കാട് ജില്ല,അട്ടപ്പാടി പഞ്ചായത്തിലെ,ഭൂതിവഴി അറുപതാം കോളനിയിൽ താമസിക്കുന്ന നിർധന കുടുംബത്തിലെ 5മാസം പ്രായമായ ആൺകുഞ്ഞ് ഹൃദയസംബന്ധമായ രോഗം മൂലം എറണാകുളം അമൃത ഹോസ്പിറ്റലിൽ ചികിത്സയിലാണ്. കൂലിപ്പണിക്കാരായ ഇവർക്ക് മുഴുവൻ തുകയും കണ്ടെത്താൻ വകയില്ലാത്തതിനാൽ,രക്ഷണം കുടുംബത്തോട് സഹായം ചോദിച്ചിരുന്നു.രക്ഷണം പാലക്കാട് ജില്ലയിലെ, സജ്ജനങ്ങളിൽ നിന്നും സമാഹരിച്ച തുക 20,000/-രൂപ, പാലക്കാട് ജില്ല എക്സിക്യൂട്ടീവുകളായ സെന്നിയപ്പൻ, കനകരാജ്രക്ഷണം കുടുംബാംഗം ബിജു എന്നിവർ ചേർന്ന് വീട്ടിലെത്തി കൈമാറിയപ്പോൾ 🙏
രക്ഷണം എറണാകുളം ജില്ല,…

രക്ഷണം എറണാകുളം ജില്ല,രായമംഗലം പഞ്ചായത്തിലെ ആറാം വാർഡിൽ താമസിക്കുന്ന സഹോദരന്, സമീപത്തുള്ള ഇലക്ട്രിക് ടവറിൽ നിന്ന് അപകടം പറ്റി ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.മൂന്ന് ചെറിയ കുട്ടികളും അമ്മയും ഭാര്യയും സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ എക ആശ്രയമാണ് ഈ സഹോദരൻ.നിർധനരായ ഈ സഹോദരനുള്ള ചികിത്സ ധനസമാഹരണം, രക്ഷണം രായമംഗലം പഞ്ചായത്തും, എറണാകുളം രക്ഷണം കുടുംബവും സംയുക്തമായി സമാഹരിച്ച തുക 11914/- രൂപ,രക്ഷണം എറണാകുളം ജില്ല എക്സിക്യൂട്ടീവ് സുനിൽ കീച്ചാമറ്റം, ഇന്ന് വീട്ടിലെത്തി കൈമാറിയപ്പോൾ 🙏
നമസ്തേ 🙏മലപ്പുറം ജില്ലയിൽ രക്ഷണം മഞ്ചേരി മുൻസിപ്പാലിറ്റിയിലെ …

നമസ്തേ 🙏മലപ്പുറം ജില്ലയിൽ രക്ഷണം മഞ്ചേരി മുൻസിപ്പാലിറ്റിയിലെ നിർധനരായ കുടുംബത്തിലെ ഒരു സഹോദരിയുടെ സർജറി ആവശ്യാർത്ഥ മഞ്ചേരി മുൻസിപ്പൽ രക്ഷണം കുടുംബാംഗങ്ങളിൽ നിന്നും സമാകരിച്ച 11000 -/രൂപ സഹോദരിക്ക് കൈമാറുന്നു. മഞ്ചേരി മുനിസിപ്പൽ അടിമിൻ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ ഉണ്ണിയും രക്ഷണം കുടുംബാംഗങ്ങളായ ഉണ്ണികൃഷ്ണൻ സുബ്രഹ്മണ്യൻ ബാലകൃഷ്ണൻ രാമചന്ദ്രൻ എന്നിവർ ചേർന്ന് .( നിലവിൽ സഹോദരിയുടെ മകനു ഷോൾഡറിന് പരിക്ക് പറ്റി ചികിത്സയിലാണ് )
രക്ഷണം പാലക്കാട് ജില്ല,വിളയൂർ പഞ്ചായത്തിൽ,

രക്ഷണം പാലക്കാട് ജില്ല,വിളയൂർ പഞ്ചായത്തിൽ,കരൾ രോഗമായി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സഹോദരന്,വിളയൂർ പഞ്ചായത്ത് രക്ഷണം കുടുംബം 3000/- രൂപയുടെ മെഡിസിൻ വാങ്ങി നൽകി 🙏രക്ഷണം വിളവൂർ പഞ്ചായത്ത് അഡ്മിൻ R C ബാബു,ശിവരാജൻ,രക്ഷണം കുടുംബാംഗങ്ങൾ ഗണേശൻ. M മോഹനൻ U K, മഹേഷ് പേരടിയൂർ, സതീഷ് കുമാർ, സുബ്രമണിയൻ .N എന്നിവർ ചേർന്ന് കൈമാറിയപ്പോൾ 🙏
രക്ഷണം എറണാകുളം ജില്ല,ചിറ്റാറ്റുകര പഞ്ചായത്തിലെ, നിർധന കുടുംബത്തിലെ, മൂന്നര….

രക്ഷണം എറണാകുളം ജില്ല,ചിറ്റാറ്റുകര പഞ്ചായത്തിലെ, നിർധന കുടുംബത്തിലെ, മൂന്നര വയസ്സ് പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ ആക്രമണത്തിൽ, നഷ്ടപ്പെട്ട ചെവി പുനഃസ്ഥാപിക്കുന്നതിനുള്ള ഓപ്പറേഷനുവേണ്ടി,രക്ഷണം ചിറ്റാറ്റുകര, ചേന്ദമംഗലം, വടക്കേക്കര പഞ്ചായത്തുകളിൽ നടത്തിയ ധനസമാഹരണം 13,000/-രൂപ ഇന്ന് വീട്ടിലെത്തി കൈമാറി 🙏രക്ഷണം വടക്കേക്കര അഡ്മിൻ പ്രദീപ്,രക്ഷണം ചിറ്റാറ്റുകര അഡ്മിൻ മിനി,എറണാകുളം ജില്ല എക്സിക്യൂട്ടീവുകളായ ഷീല കൃഷ്ണകുമാർ, ബാലസുബ്രഹ്മണ്യൻ എന്നിവർ ചേർന്ന് കൈമാറിയപ്പോൾ 🙏🧡
പുത്തൂർ പഞ്ചായത്തിലെ ഒരു മകൻ്റെ പഠനാവശ്യത്തിനായി, നമ്മൾ തൃശ്ശൂർ ജില്ലയിൽ….

രക്ഷണം തൃശ്ശൂർ ജില്ല,പുത്തൂർ പഞ്ചായത്തിലെ ഒരു മകൻ്റെ പഠനാവശ്യത്തിനായി, നമ്മൾ തൃശ്ശൂർ ജില്ലയിൽ നടത്തിയ ധനസമാഹരണത്തിന്റെ അവസാന ഘട്ടത്തിൽ, രക്ഷണത്തിൻ്റെ പ്രവർത്തികളിൽ സഹകരിച്ചു കൊണ്ട് മുഴുവൻ ഫീസും 118300/- രൂപ സ്പോൺസർ ചെയ്ത്, ഒരു കുടുംബം, ഇന്നലെ ആ കുട്ടി പഠിക്കുന്ന വിദ്യാലയത്തിൽ അടച്ചു.ആ മകൻ്റെ തുടർ പoനത്തിന് വഴിയൊരുക്കാൻ രക്ഷണം ഒരു വഴികാട്ടിയായി.ആ കുടുംബത്തിൻ്റെ നിലനിൽപ്പ് ഈ മകനിലുടെ എന്ന വിശ്വാസത്തോടെ രക്ഷണം എറ്റെടുത്ത ദൗത്യം പൂർത്തീകരിക്കുകയും, സമാഹരിച്ച സംഖ്യ, രക്ഷണം തൃശ്ശൂർ ജില്ലയിലെ മൂന്നിലധികം […]
രക്ഷണം മലപ്പുറം ജില്ല നിലമ്പൂർ മുൻസിപ്പാലിറ്റിയിലെ ഒരു നിർധന ….

രക്ഷണം മലപ്പുറം ജില്ല നിലമ്പൂർ മുൻസിപ്പാലിറ്റിയിലെ ഒരു നിർധന കുടുംബത്തിലെ മിടുക്കിയായി പഠിക്കുന്ന മോൾക്ക് സിവിൽ സർവീസ് എഴുതാനും മുന്നോട്ടുള്ള പഠനത്തിനും സാമ്പത്തികം ഒരു തടസ്സമായി വന്നപ്പോൾ നിലമ്പൂർ രക്ഷണം കുടുംബത്തെ അറിയിക്കുകയും നമ്മളെക്കൊണ്ട് കഴിയാവുന്ന ഒരു ചെറിയ സഹായം ചെയ്യാമെന്നും ആ മോൾക്ക് വാക്ക് കൊടുക്കുകയും ചെയ്തു ഇതിൻറെ മുന്നോടിയായി രക്ഷണം മലപ്പുറം ജില്ല എക്സിക്യൂട്ടീവ് ടീമും.. രക്ഷണം നിലമ്പൂർ മുനിസിപ്പാലിറ്റി കൂടി സ്വരൂപിച്ച 15000/ രൂപ രക്ഷണം നിലമ്പൂർ മുനിസിപ്പാലിറ്റി അഡ്മിൻ അനീഷ് നിലമ്പൂർ […]
നമസ്കാരം രക്ഷണം കുടുംബമേ മലപ്പുറം ജില്ലയിൽ ഉള്ള ഒരു പാവം …..

നമസ്കാരം രക്ഷണം കുടുംബമേ മലപ്പുറം ജില്ലയിൽ ഉള്ള ഒരു പാവം പിടിച്ച ചേട്ടന് നമ്മൾ പോയ് കാൽ വെച്ച് കൊടുക്കാൻ തീരുമാനിച്ചു മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ച് മഞ്ചേരി രക്ഷണം അഡ്മിൻ ഉണ്ണി ചേട്ടൻ അദ്ദേഹത്തിന് 38000 രൂപ കൈ മാറുന്നു അദ്ദേഹത്തിന്റെ ബാക്കി ഉള്ള ജീവിതം പിച്ചവെച്ചു നടക്കാൻ നൽകി നന്ദി രക്ഷണം കുടുംബമേ
കോഴിക്കോട് കൊയിലാണ്ടി സ്വദേശിആയ ഉണ്ണികൃഷ്ണേട്ടന്റെ …..

കോഴിക്കോട് കൊയിലാണ്ടി സ്വദേശിആയ ഉണ്ണികൃഷ്ണേട്ടന്റെ മോൾക്ക് പഠന ഫീസ് 35000 അടച്ച രസീത് രക്ഷണം അഡ്മിൻ സുരേന്ദ്രൻചേട്ടൻ ..കൈ മാറുന്നു
